Connect with us

Kerala

മന്ത്രി കെ ടി ജലീല്‍ സൗദിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: തൊഴില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍ സൗദിയിലേക്ക് യാത്രതിരിക്കും. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മന്ത്രി സൗദിയിലേക്ക് തിരിക്കുമെനന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

തിരികെ വരുന്ന ഹജ്ജ് വിമാനങ്ങളില്‍ മലയാളികളെ നാട്ടിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള തീരുമാനമാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. മലയാളി അസോസിയേഷനുകള്‍ നല്‍കുന്ന കണക്കനുസരിച്ച് മുന്നൂറോളം മലയാളികളാണ് സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുള്ളത്.

 

Latest