ധരംബീര്‍ സിംഗും ഉത്തേജക മരുന്നു പരിശോധയില്‍ പരാജയപ്പെട്ടു

Posted on: August 3, 2016 2:33 pm | Last updated: August 3, 2016 at 2:33 pm
SHARE

DHARAM BEER SINGHന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ സ്പിന്റര്‍ താരം ധരംബീര്‍ സിംഗും ഉത്തേജക മരുന്നു പരിശോധയില്‍ പരാജയപ്പെട്ടു. 200 മീറ്റര്‍ സ്പിന്ററിലാണ് ധരംബീര്‍ സിംഗ് പങ്കെടുക്കേണ്ടിയിരിക്കുന്നത്. ദേശീയ ഉത്തേജകമരുന്ന് വിരുദ്ദ ഏജന്‍സിയുടെ (നാഡ)പരിശോധനയിലാണ് ധരംബീര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ ചൊവ്വാഴ്ച്ച റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്റെ യാത്ര റദ്ദാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് 200 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് യോഗ്യത നേടിയത്.

2015 ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ധരംബീര്‍. ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ധരംബീറിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന രണ്ടാമത്തെ കുറ്റമാവും ഇത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തേ പരാജയപ്പെട്ടിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിനും ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.