സംസ്ഥാനത്തെ 12 ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍

Posted on: August 3, 2016 2:15 pm | Last updated: August 3, 2016 at 2:47 pm

തിരുവനന്തപുരം: സംസ്ഥാനത്തെ12 ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ഒരേ ജില്ലയില്‍ രണ്ട് വര്‍ഷ പൂര്‍ത്തിയാക്കിയ കളക്ടര്‍മാരെ മാറ്റി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണിത്.

വങ്കിടേശപതി (തിരുവനന്തപുരം), ജെ. മിത്ര (കൊല്ലം), വീണ മാധവന്‍ (ആലപ്പുഴ), ആര്‍. ഗിരിജ (പത്തനംതിട്ട), കെ. മുഹമ്മദ് വൈ സഫീറുള്ള (എറണാകുളം), സി.എ. ലത (കോട്ടയം), ജി.ആര്‍. ഗോകുല്‍ (ഇടുക്കി), എ. കൗശികന്‍ (തൃശൂര്‍), എ. ഷൈനമോള്‍ (മലപ്പുറം), ബി.എസ്. തിരുമേനി (വയനാട്), മീര്‍ മുഹമ്മദലി (കണ്ണൂര്‍), ജീവന്‍ ബാബു (കാസര്‍കോട്). എന്നിവരാണ് പുതുതായി നിയമനം ലഭിച്ച കളക്ടര്‍മാര്‍.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകരനെ കൃഷി വകുപ്പ് ഡയറക്ടറായും എറണാകുളം കളക്ടറായിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായും നിയമിച്ചിട്ടുണ്ട്. രാജമാണിക്യത്തിന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും. എസ് ഹരികുമാര്‍ (കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), വി രതീശന്‍ (പഞ്ചായത്ത് ഡയറക്ടര്‍), കേശവേന്ദ്ര കുമാര്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ഫുഡ് സേഫ്ടി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍), പി ബാലകിരണ്‍ (ഐ ടി മിഷന്‍ ഡയറക്ടര്‍), ഇ ദേവദാസന്‍ (സര്‍വ്വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ ഐജി) എന്നിവര്‍ക്കും പകരം നിയമനങ്ങള്‍ നല്‍കിയിട്ടുണ്ട്.