Connect with us

National

യു.പിയില്‍ അദ്ധ്യാപികയെ ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

Published

|

Last Updated

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ അദ്ധ്യാപികയെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പേയാണ് ഇപ്പോഴത്തെ സംഭവം.

സ്‌കൂളിലേക്കു പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കു ചൂണ്ടിക്കാണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. അതിനുശേഷം യുവതിയെ റോഡിനുസമീപം ഉപേക്ഷിച്ചു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

Latest