സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യം: എം കെ മുനീര്‍

Posted on: August 3, 2016 1:17 am | Last updated: August 3, 2016 at 1:17 am
SHARE

കോഴിക്കോട്: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍. കോഴിക്കോട് ഒരു എസ് ഐ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളിലടക്കമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ പലപ്പോഴും അക്രമകാരികള്‍ക്കുള്ള പ്രോത്സാഹനമായി മാറുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സാഹചര്യമാണുള്ളത്. ഇത് ജനങ്ങളെ ഭീതിയിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചു വെക്കുന്നതും അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ തെളിവാണ്. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here