Connect with us

National

അറബി പഠിപ്പിക്കുന്നതിന്റെ പേരില്‍ അക്രമം: 13 ശ്രീരാമസേനക്കാര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

മംഗളൂരു: നീര്‍മാര്‍ഗയിലെ സെന്റ് തോമസ് ഹയര്‍ പ്രൈമറി സ്‌കൂളില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചു കയറി മുസ്‌ലിം വിദ്യാര്‍ഥികളില്‍ നിന്ന് അറബി പുസ്തകങ്ങള്‍ തട്ടിപ്പറിച്ച കേസില്‍ 13 ശ്രീരാമസേനക്കാരെ കൂടി മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മുകേഷ്, രവി, നിഥിന്‍, കിഷോര്‍, സുനില്‍, നിഥിന്‍, രാജേഷ്, രാഘവേന്ദ്ര, ജയനാഥ്, പ്രകാശ്, ചന്ദ്രഹാസ് തുടങ്ങി 13 പേരാണ് അറസ്റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 17ആയി.
മംഗളൂരു റൂറല്‍ പോലീസ് പരിധിയിലെ സ്‌കൂളില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. സംഘം അറബി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 30അംഗ സംഘമാണ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയത്. സ്‌കൂളില്‍ വിദേശ ഭാഷകളായ ജര്‍മ്മനും ഫ്രഞ്ചും അറബിയും വര്‍ഷങ്ങളായി പഠിപ്പിച്ചുവരികയാണ്.