11 വയസ്സുകാരിക്ക് പീഡനം: യുവാവ് അറസ്റ്റില്‍

Posted on: August 3, 2016 12:58 am | Last updated: August 3, 2016 at 12:58 am

കൊച്ചി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശിയും എറണാകുളം ഇടപ്പള്ളി നോര്‍ത്ത് വില്ലേജില്‍ വൈപ്പാടി ഭാഗത്ത് താമസിച്ചുവന്നിരുന്നതുമായ സന്തോഷാണ് പിടിയിലായത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം മാതാവ് സ്ഥലം കൗണ്‍സിലര്‍ മുഖാന്തിരം പോലീസിനെ അറിയിച്ചതാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് വഴിയൊരുക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതായി അന്വേഷണത്തില്‍ ഇയാള്‍ സമ്മതിച്ചിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചു വന്നത്. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ് ഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.