കറന്‍സിയിലെ ഗാന്ധി ചിത്രം മാറ്റില്ലെന്ന് ധനമന്ത്രി

Posted on: August 3, 2016 12:54 am | Last updated: August 3, 2016 at 12:54 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി പകരം മറ്റൊരു ചിത്രം ചേര്‍ക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സഭയെ അറിയിച്ചു.
ശൂന്യവേളയില്‍ ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ഗാന്ധി ഫോട്ടോ മാറ്റി പകരം മറ്റു നേതാക്കളുടെ ഫോട്ടോ പതിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അരുണ്‍ജെയ്റ്റലി മറുപടി നല്‍കിയത്.