മലേഷ്യന്‍ വിമാനവുമായി ഖത്വര്‍ എയര്‍വേയ്‌സ് സഹകരണം

Posted on: August 2, 2016 10:35 pm | Last updated: August 2, 2016 at 10:35 pm

qatar airwaysമലേഷ്യന്‍ വിമാനമായ മലിന്‍ഡോയുമായി യാത്രക്കാരെ പങ്കിടാന്‍ ഖത്വര്‍ എയര്‍വേയേയ് ധാരണയിലെത്തി. ഖത്വര്‍ എയര്‍വേയ്‌സിന്റെ നൂറിലധികം നഗരങ്ങളിലേക്കാണ് മലിന്‍ഡ യാത്രക്കാരെ പങ്കിടുക. ഖത്വര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മലിന്‍ഡോ എയര്‍ നഗരങ്ങളിലേക്കും ഒരു ടിക്കറ്റില്‍ സഞ്ചരിക്കാം.
രണ്ടു വിമാനങ്ങളുടെയും സര്‍വീസ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒറ്റ റിസര്‍വേഷന്‍ എന്നതാണ് കോഡ് ഷെയറിംഗ് കരാറിന്റെ വലിയ ഗുണമെന്ന് കമ്പനി മേധാവികള്‍ വിശദീകരിച്ചു. മലിന്‍ഡോ എയറിന് 12 രാജ്യങ്ങളിലായി 40 നഗരങ്ങളിലേക്കാണ് സര്‍വീസുള്ളത്.
ഇതില്‍ മലേഷ്യയിലെ പ്രധാന 13 വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നു. മലേഷ്യന്‍ നഗരങ്ങളിലേക്ക് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാമെന്നതാണ് കരാറിലൂടെ ഖത്വര്‍ എയര്‍വേയ്‌സ് മുന്നില്‍ കാണുന്നത്. മലേഷ്യന്‍ നഗരങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കു യാത്ര ചെയ്യേണ്ട യാത്രക്കാര്‍ക്ക് ഖത്വര്‍ എയര്‍വേയ്‌സ് നെറ്റ്‌വര്‍ക്കും ഉപയോഗിക്കാം.