അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ ഡോക്യുമെന്റേഷന്‍ ഓഫീസ് തുറന്നു

Posted on: August 2, 2016 8:20 pm | Last updated: August 2, 2016 at 8:20 pm
പുതിയ ഡോക്യുമെന്റേഷന്‍ സെന്റര്‍
പുതിയ ഡോക്യുമെന്റേഷന്‍ സെന്റര്‍

ദോഹ: അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ നീതിന്യായ മന്ത്രാലയം ഡോക്യുമെന്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. അതിന് ശേഷം മന്ത്രാലയത്തിലെ ഡോക്യുമെന്റേഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സേവനങ്ങള്‍ വിപുലപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാനുമാണ് പുതിയ ഓഫീസ് തുറന്നത്. കേന്ദ്ര സ്ഥാനം എന്ന നിലക്കാണ് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് തിരഞ്ഞെടുത്തത്. ആറാം നമ്പര്‍ ഗേറ്റിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തില്‍ 16 ഡോക്യുമെന്റേഷന്‍ സെന്ററുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വേണ്ടി സാക് എന്ന പേരിലുള്ള ഇലക്‌ട്രോണിക് ഡോക്യുമെന്റേഷന്‍ സേവനവും ലഭ്യമാണ്. പുതിയ ഓഫീസിന്റെ പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ്.