മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

Posted on: August 2, 2016 8:14 pm | Last updated: August 2, 2016 at 8:14 pm

shihab thangalദോഹ: ഹരിത രാഷ്്ട്രീയത്തിന്റെ അമരക്കാരനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏഴാം ചരമ വാര്‍ഷികം മാനവസംസ്‌കൃതി പ്രവര്‍ത്തകര്‍ ആചരിച്ചു.
കേരളത്തിന്റെ സമാധാനത്തിന്റെ വക്താവ്, ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജനമനസ്സുകളില്‍ എന്നും നിലനില്‍ക്കുന്നതാണെന്നും യോഗം അനുസ്മരിച്ചു.
അന്‍വന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഗൈസ്, നാഷാദ് കുമ്പളം, നിസാം തൂണേരി, സജീര്‍ കുന്നുമ്മല്‍, ഹാരിസ് ഹൈദ്രോസ്, മന്‍സൂര്‍ അലി സംസാരിച്ചു