സംസ്ഥാനത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി

Posted on: August 2, 2016 8:12 pm | Last updated: August 2, 2016 at 8:12 pm

checkpostകൊച്ചി: സംസ്ഥാനത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ്രപകാരം എല്ലാ ചെക്ക്‌പോസ്റ്റുകളിലും എക്‌സൈസ് സംഘം പരിശോധന നടത്തി. തമിഴ്‌നാട് എക്‌സൈസുമായി ചേര്‍ന്നാണ് പരിശോധന. പരിശോധനയ്ക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവും ലഹരിവസ്തുക്കളും എക്‌സൈസ് സംഘം പിടികൂടി.