Connect with us

Gulf

ഒമാനില്‍ മെഡിക്കല്‍ രംഗത്ത് സ്വദേശി വത്കരണം ഊര്‍ജിതപ്പെടുത്തുന്നു

Published

|

Last Updated

മസ്‌കത്ത്: സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ രംഗത്ത് സ്വദേശി വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദേശീ നഴ്‌സുമാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. 76 വിദേശീ നഴ്‌സുമാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇതില്‍ 48 പേര്‍ മലയാളികളാണ്.

90 ദിവസത്തെ സാവകാശമാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്നത്. ഈ കലാവധി ഇന്നലെ അവസാനിച്ചു. അടുത്ത എട്ട് ദിവസത്തിനകം ഇവിടെ നിന്ന് മടങ്ങാന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നു. സഊദി ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ ഇതു പോലെ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ കാര്യത്തില്‍ രാജ്യത്തെ ഇന്ത്യന്‍ എംബസിയും സാമൂഹ്യ സംഘടനകളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിയകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
നിതാഖാത്നടപ്പിലാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് സഊദിയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. നിയമപരമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇവരുടെ മടക്കം പ്രയാസമാകുകയാണ്.
നിതാഖാതില്‍ നാട്ടിലേക്ക് തിരിക്കേണ്ട ഇന്ത്യക്കാരുടേ വിസ എക്‌സിറ്റ്ഉടന്‍ ശരിയാക്കുമെന്നും അവര്‍ക്ക് ലഭിക്കാനുള്ള ശമ്പളത്തിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പരിഗണിക്കുമെന്നും സഊദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Latest