ഒമാന്‍ ജനസംഖ്യ 2040ല്‍ 80 ലക്ഷമാവുമെന്ന്

Posted on: August 2, 2016 2:50 pm | Last updated: August 2, 2016 at 2:50 pm
SHARE

മസ്‌കത്ത്: 2040 ഓടെ ഒമാനീ ജനസംഖ്യ 80 ലക്ഷമാവുമെന്ന് പഠനം. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ നടത്തിയ പഠനത്തിലാണിക്കാര്യമുള്ളത്. തൊഴില്‍ വിപണിയില്‍ അഞ്ചര ലക്ഷത്തോളം പുതിയ നിയമനങ്ങള്‍ ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ഇത് പാര്‍പ്പിട, വൈദ്യുത, ജല, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ധാരാളം പുതിയ പദ്ധതികള്‍ക്ക് വഴി തുറക്കുമെന്നും പഠനം തെളിയിക്കുന്നു. 290 കോടി ഒമാനീ റീയാലിന്റെ വികസനമാണ് ഈ മേഖലയില്‍ ഉണ്ടാവുക.