സ്വാതന്ത്ര്യദിനം; മെഗാ ഓഫറുമായി എയര്‍ ഇന്ത്യ

Posted on: August 2, 2016 2:47 pm | Last updated: August 2, 2016 at 2:47 pm

airindia express b737-8hjഅബുദാബി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ മെഗാ ഓഫര്‍ പ്രഖ്യാപിച്ചു. യു എ ഇയിലെ ദുബൈ, ഷാര്‍ജ വിമാനത്താവളത്തില്‍നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

30 കിലോഗ്രാമുണ്ടായിരുന്ന ലഗേജിന്റെ തൂക്കം 40 കിലോയായി ഉയര്‍ത്തി. ആഗസ്റ്റ് ഏഴ് മുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഓഫര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ആഗസ്റ്റ് 15 മുതല്‍ നവംബര്‍ 30ന് ഇടയില്‍ യാത്ര ചെയ്യാനാകും. ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് കുറച്ചാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

അബുദാബി-കോഴിക്കോട് 575, അല്‍ ഐന്‍-കോഴിക്കോട് 535, അബുദാബി-കൊച്ചി 415, അബുദാബി-മംഗലാപുരം 415, അബുദാബി-തിരുവനന്തപുരം 505, അബുദാബി-ഡല്‍ഹി 412 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 30 കിലോ സൗജന്യ ലഗേജിന് പുറമെയുള്ള 10 കിലോഗ്രാമിന് 200 ദിര്‍ഹമും അഞ്ച് കിലോഗ്രാമിന് 100 ദിര്‍ഹമും നല്‍കണം. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ്.