Connect with us

Gulf

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 915 കോടി ദിര്‍ഹം ചെലവില്‍ എ 380 വിമാനങ്ങള്‍ വാങ്ങും

Published

|

Last Updated

????????????????????????????????????

 

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ 915 കോടി ദിര്‍ഹം ചെലവിട്ട് യാത്രാ വിമാനങ്ങളില്‍ അതിഭീമനായ എയര്‍ബസ് എ 380 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനൊരുങ്ങുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍ ബേങ്കാണ് ഈ വര്‍ഷത്തോടെ 10, എ 380 വിമാനങ്ങള്‍ക്കുള്ള ലോണ്‍ അനുവദിച്ചിരിക്കുന്നത്.

18 മാസം നീണ്ടുനില്‍ക്കുന്ന ലോണ്‍ കാലാവധി പിന്നീട് 12 വര്‍ഷം കാലാവധിയായി രൂപമാറ്റം വരുത്തും. യൂറോപ്പില്‍നിന്നും യു എസില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഭൂഖണ്ഡ-ഭൂഖണ്ഡിത ഹബ്ബായി ദുബൈ മാറിയിട്ടുണ്ട്. നടപ്പുവര്‍ഷത്തിലും അടുത്ത വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലും 21 എ 380 വിമാനങ്ങളാണ് എമിറേറ്റ്‌സിന്റെ സേവന നിരയില്‍ അധികമായി എത്തിച്ചേരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 50 ശതമാനത്തോളം വര്‍ധിച്ച എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനലാഭം 820 കോടി ദിര്‍ഹമായിരുന്നു.
യൂറോപ്യന്‍ എക്‌സ്‌പോര്‍ട് ക്രെഡിറ്റ് ഏജന്‍സിയുടെ വായ്പകള്‍ക്ക് പുറമെ മറ്റിതര ഹ്രസ്വകാല വായ്പകളും കമ്പനി തേടുന്നുണ്ട്.

ഇത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നേടിയെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാല്‍ എക്‌സ്‌പോര്‍ട് ക്രെഡിറ്റ് ഏജന്‍സിയുടെ വായ്പക്ക് പുറമെ എടുക്കുന്ന ഹ്രസ്വകാല വായ്പകള്‍ അവയുടെ കാലാവധി ഘട്ടത്തില്‍ ക്രെഡിറ്റ് ഏജന്‍സി തന്നെ ഏറ്റെടുക്കുമെന്നാണ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് അന്താരാഷ്ട്ര അടിസ്ഥാനത്തില്‍ വിവിധ സംരംഭകരില്‍നിന്ന് വന്‍ വായ്പാ പദ്ധതികളാണ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് സവിശേഷവും മികച്ചതുമായ കമ്പനിയുടെ സേവനങ്ങള്‍.

അസ്ഥിരമായ ആഗോള വിപണിയില്‍ അസൂയാവഹമായ വളര്‍ച്ചയും സുസ്ഥിരമായ പ്രവര്‍ത്തനലാഭവും കൂടുതല്‍ സംരംഭകരെ കമ്പനിയുടെ വൈവിധ്യവത്കൃത നിക്ഷേപ അന്തരീക്ഷത്തിലേക്ക് ആകര്‍ഷിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ വക്താവ് വ്യക്തമാക്കി. ഇത് എയര്‍ലൈന്‍ എയര്‍ ക്രാഫ്റ്റുകളുടെ നിര വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പിന്‍ബലമാകും, അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest