ജനറല്‍ ശൈഖ് മുഹമ്മദിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

Posted on: August 2, 2016 2:29 pm | Last updated: August 2, 2016 at 2:29 pm
SHARE

SALMAN KINGഅബുദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ടാന്‍ജിയറിലെത്തിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ടാന്‍ജിയറിലെ തന്റെ വസതിയില്‍ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമെ പ്രാദേശിക സംഭവങ്ങളും മേഖലയിലെ സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പിന്നീട് സഊദി രാജാവിന്റെ ആതിഥേയത്തില്‍ നടന്ന വിരുന്നില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ്, ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ്, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശംസി, അബുദാബി കിരീടാവകാശിയുടെ കോര്‍ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ മസ്‌റൂഇ പങ്കെടുത്തു.