കെ.എം.മാണി യുഡിഎഫ് വിടുമെന്ന് താന്‍ കരുതുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Posted on: August 2, 2016 1:45 pm | Last updated: August 2, 2016 at 1:45 pm
SHARE

kunjalikkutty pkതിരുവനന്തപുരം: കെ.എം.മാണി യുഡിഎഫ് വിടുമെന്ന് താന്‍ കരുതുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ ആത്മഹത്യാപരമാകും. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് യാഥാര്‍ഥ്യമാണ്. ചരല്‍കുന്നിലെ ക്യാമ്പ് കഴിയുന്നത് വരെ കാത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസുമായുള്ള പ്രശ്മ പരിഹാരത്തിന് കുഞ്ഞാലിക്കുട്ടിയെയാണ് യു.ഡി.എഫ് നിയോഗിച്ചത്. എന്നാല്‍, കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കി യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാനും അടുത്ത സമ്മേളനം മുതല്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാനും കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരുന്നു.