Connect with us

National

ആനന്ദിബെന്‍ പട്ടേല്‍ ബിജെപിയുടെ ബലിയാട്:രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ആനന്ദിബെന്‍ പട്ടേല്‍ ബിജെപിയുടെ ബലിയാടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആനന്ദിബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിപദമൊഴിഞ്ഞിട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് രാജിയെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്.

ആനന്ദിബെന്റെ താഗ്യം ബിജെപി രക്ഷിക്കില്ല. നരേന്ദ്രമോദിയുടെ 13 വര്‍ഷത്തെ ഭരണമാണ് ഗുജറാത്തിലെ ഇന്നത്തെ പ്രശ്‌നങ്ങളുടെ കാരണം. അല്ലാതെ വെറും രണ്ടു വര്‍ഷം മാത്രം ഗുജറാത്ത് ഭരിച്ച ആനന്ദിബെന്‍ സര്‍ക്കാരല്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആരോപിച്ചു.

തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒഴിയുകയാണെന്നും ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെത്തുടര്‍ന്നാണ് ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിപദമൊഴിഞ്ഞ ആനന്ദിബെന്‍ പട്ടേല്‍ പഞ്ചാബ് ഗവര്‍ണറാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest