Connect with us

National

സബ്‌സിഡി സിലിന്‍ഡറിന്റെ വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയോടു കൂടിയ എല്‍ പി ജി സിലിന്‍ഡറിന് 1.93 രൂപയാണ് വര്‍ധിപ്പിച്ചത്. ആഗോളവിപണിയിലെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ മാസം തോറും നടത്തിവരുന്ന അവലോകന യോഗത്തലാണ് പാചക വാതക വിലയില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനമായത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിന്‍ഡറിന് വില 421.16 നിന്ന് 423.09 രൂപയായി വര്‍ധിക്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് സബ്‌സിഡിയോടു കൂടിയ പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ജൂലൈ ഒന്നിന് സിലിന്‍ഡറിന് 1.98 രൂപ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയില്ലാതെ ലഭിക്കുന്ന സിലിന്‍ഡറിന് 50.50 രൂപ കുറച്ചിട്ടുണ്ട്. പ്രതിവര്‍ഷം പന്ത്രണ്ട് സിലിന്‍ഡറാണ് സബ്‌സിഡിയോടുകൂടി ലഭിക്കുക. സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 487 രൂപയാണ് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 537.50 രൂപയായിരുന്നു. വിമാന ഇന്ധനത്തിന്റെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. 4.2 ശതമാനമാണ് വിമാന ഇന്ധന വില കുറച്ചത്.

Latest