Connect with us

Kasargod

അതിവേഗ റെയില്‍പാത കാസര്‍കോട്ടേക്ക് നീട്ടുന്നത് സാമ്പത്തിക ബാധ്യതയെന്ന് ഡോ. ഇ ശ്രീധരന്‍

Published

|

Last Updated

കാസര്‍കോട്: 120 ലക്ഷം കോടി രൂപ ചെലവിടുന്ന അതിവേ ഗ റെയില്‍പാത കാസര്‍കോട്ടേക്ക് നീട്ടിയാല്‍ അധികസാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് മെട്രോ റെയില്‍ മുന്‍ ചെയര്‍മാന്‍ ഡോ. ഇ ശ്രീധരന്‍. അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ കാസര്‍കോടിനൊരിടം ഫേസ് കൂട്ടായ്മ നല്‍കിയ ഓണ്‍ലൈന്‍ പരാതിക്ക് മറുപടിയായാണ് ഇ ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ടേക്ക് റെയില്‍പാത നീട്ടുന്നത് ലാഭകരമല്ല. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരെയുള്ള 80 കിലോ മീറ്ററിന് 14,400 കോടി രൂപ ചെലവ് വരും. മംഗളൂരു വരെ നീട്ടിയാല്‍ പദ്ധതി ലാഭകരമാകും. ഡി എം ആര്‍ സിയുടെ സാധ്യതാ പഠന സംഘത്തോട് ഇക്കാര്യത്തില്‍ സഹകരിക്കാന്‍ പോലും കര്‍ണാടക സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി.

ശ്രീധരന്റെ ഇത്തരമൊരു പ്രതികരണം കാസര്‍കോട്ടെ ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകാനാണ് ഇടവരുത്തിയത്. അധികാരികളുടെ ഇത്തരമൊരു നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കാസര്‍കോട്ടെ നവമാധ്യമകൂട്ടായ്മ ആലോചിക്കുന്നുണ്ട്. അതിനിടെ അതിവേഗ പാത കാസര്‍കോട്ടേക്ക് മാത്രമായി നീട്ടണമെന്നല്ല മറിച്ച് മംഗളൂരു വരെ വേണമെന്നാണ് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Latest