Connect with us

Organisation

പിള്ള മാപ്പ് പറയണം: എസ് വൈ എസ്

Published

|

Last Updated

തിരുവനന്തപുരം: മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ ആര്‍ ബാലകൃഷ്ണപിള്ള പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് . കേരളത്തിന്റെ മതേതര പൊതുബോധത്തിന് നേരെയുള്ള വെല്ലുവിളിയാണ് മുസ്‌ലിം പള്ളികളും, ക്രൈസ്ത ദേവാലയങ്ങളെയും ബന്ധപ്പെടുത്തി പിള്ള നടത്തിയ പരാമര്‍ശം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം.
പള്ളി മിനാരങ്ങളില്‍ നിന്നുയരുന്ന സമാധാന സന്ദേശങ്ങളെ നീചവും നികൃഷ്ടവുമായാണ് പിള്ള ഇകഴ്ത്തിയത്. സംഘ്പരിവാര്‍ ശബ്ദത്തില്‍ സംസാരിച്ച പിള്ളയുടെ മനസിലെ കുടില ചിന്തയാണ് പുറത്ത് വന്നത്. രാഷ്ട്രീയ നേട്ടത്തിനായി മതേതരത്വം പ്രസംഗിക്കുന്ന പിള്ളയുടെ മനസിലുള്ളത് മറ്റെന്തോ ആണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണിത്. തെറ്റ് തിരിച്ചറിഞ്ഞ് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ പിള്ള തയ്യാറാകണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി മജീദ് കക്കാട്, സയ്യിദ് ത്വാഹ തങ്ങള്‍, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, പി എ മുഹമ്മദ് കുഞ്ഞ് സഖാഫി പങ്കെടുത്തു.

---- facebook comment plugin here -----

Latest