ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Posted on: August 1, 2016 3:30 pm | Last updated: August 1, 2016 at 3:30 pm
nasil
മുഹമ്മദ് നാസില്‍

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന ബൈക്കിലിടിച്ച് യാത്രികന്‍ മരിച്ചു. ചിയ്യാനൂര്‍ ചേമ്പിലടവില്‍ ഖാലിദിന്റെ മകന്‍ മുഹമ്മദ് നാസില്‍ (19) ആണ് മരിച്ചത്. ഇന്ന് കാലത്ത് ഒന്‍പത് മണിയോടെ ചിയ്യാനൂര്‍ പാടത്ത് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും ബസും. മുന്‍പില്‍ പോകുകയായിരുന്ന കാര്‍ വരമ്പിന് സമീപം പെട്ടെന്ന് വേഗത കുറച്ചപ്പോള്‍ കാറിന് പിന്നില്‍ അമിതവേഗതയില്‍ വരികയായിരുന്ന ബസ്സ് ഇടിക്കുകയായിരുന്നു. ഈ സമയം റോഡിന്റെ എതിര്‍ വശത്ത് റോഡരികില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്നു മുഹമ്മദ് നാസില്‍. കാറിലിടച്ച ബസ് റോഡരികില്‍ നില്‍ക്കുകയായിരുന്ന നാസിലിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍  റോഡ്‌ഏറെ നേരം ഉപരോധിച്ചു.