ഉമ്മന്‍ചാണ്ടിക്കും എ പി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണം

Posted on: August 1, 2016 2:57 pm | Last updated: August 2, 2016 at 11:59 am
SHARE

oommen chandy anilകൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും എതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടത്തുന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 19നകം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളും സ്ഥിര നിയമനങ്ങളും അടക്കം 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നു എന്നാണ് പരാതി. വ്യക്തി താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തി നിയമനം നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്താണ് ഈ നിയമനങ്ങളൊക്കെ നടന്നത്. ഇവയില്‍ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നതാണെന്നും ഈ റിപ്പോര്‍ട്ട് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here