രാഷ്ട്രസംരക്ഷണം വിശ്വാസിയുടെ ബാധ്യത: ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി

Posted on: August 1, 2016 11:21 am | Last updated: August 1, 2016 at 11:21 am
SHARE
internatinal confrence
ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധം അവതരിപ്പിക്കുന്നു

കോഴിക്കോട്: സ്വരാഷ്ട്ര സംരക്ഷണം വിശ്വാസിയുടെ ബാധ്യതയാണെന്നും എല്ലാ വിധത്തിലുള്ള തീവ്രവാദ- വിഘടനവാദ ചിന്തകള്‍ക്കെതിരെ സമധാന വഴിയില്‍ മുസ്ലിംകള്‍ നിലനില്‍ക്കണമെന്നും മര്‍കസ് ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയവും പ്രമുഖ മുസ്‌ലിം സംഘടനയായ ജാമിയ്യത്തു തുരുഖു സൂഫിയ്യയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ‘രാഷ്ട്ര പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ഉദ്ദേശ്യവും പ്രാധാന്യവും ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

40 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മുഫ്തിമാര്‍, യൂനിവേഴ്‌സിറ്റി തലവന്മാര്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ പ്രതിരോധമന്ത്രി റമിസ റാക്കുടു, ജമിയ്യത്തുതുറുഖു സൂഫിയ്യ പ്രസിഡ ന്റ് ഹബീബ് ലുത്ഫി ബിന്‍ അലി ഉള്‍പ്പെടെ ഇന്തോനേഷ്യയിലെ പ്രമുഖ പണ്ഡിതരും പ്രതിരോധ മന്ത്രാലയ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന മാര്‍ഗത്തില്‍ നിന്ന് രാഷ്ട്രസുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here