പോക്‌മോന്‍ ഗോ’ ഗെയിമുകള്‍ യു എസ് യൂനിവേഴ്‌സിറ്റിയില്‍ പാഠഭാഗം

Posted on: August 1, 2016 11:15 am | Last updated: August 1, 2016 at 11:15 am
SHARE

POKEMONവാഷിംഗ്ടണ്‍: അടുത്തിടെ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പ്രചാരം നേടിയ ‘പോക്‌മോന്‍ ഗോ’ ഗെയിമുകള്‍ യു എസ് യൂനിവേഴ്‌സിറ്റിയില്‍ പാഠഭാഗമാക്കി. ജനകീയമായ ഗെയിമുകളെ കുറിച്ച് വിശദമായി പഠിക്കാനും വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യം നല്‍കാനും പുതിയ പാഠഭാഗം സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഫിസിക്കല്‍ ആക്ടിറ്റിവിറ്റി ക്ലാസുകളുടെ ഭാഗമായാണ് പോക്‌മോന്‍ അടക്കമുള്ള ഗെയിമുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ സക്രിയമായ ജീവിത രീതി, കൂട്ടായ ജോലിയുടെ നിര്‍മിതി തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ ഗെയിമുകള്‍ വഴി പഠിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നു. ഹ്യൂമന്‍സ് വേഴ്‌സസ് സോംബീസ് എന്ന ഗെയ്മും പോക്‌മോനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.