ഡല്‍ഹിയില്‍ 16 വയസുകാരിയെ ബലാല്‍സംഗം ചെയ്തശേഷം തീവെച്ച് കൊലപ്പെടുത്തി

Posted on: August 1, 2016 10:48 am | Last updated: August 1, 2016 at 10:48 am

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ 16 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ഇവര്‍ മൃതദേഹം വീടിനുള്ളിലിട്ട് കത്തിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊള്ളിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞത്.

പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഇതിനുമുമ്പ് ഇവര്‍ ശാരീരിക പീഡനത്തിനിരയാക്കിയിട്ടുണ്‌ടെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്.