കാബൂളില്‍ വിദേശ ഗസ്റ്റ്ഹൗസിനു നേരെ ബോംബാക്രമണം

Posted on: August 1, 2016 10:35 am | Last updated: August 1, 2016 at 1:18 pm

kabulകാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിദേശ ഗസ്റ്റ്ഹൗസിനു നേരെ ബോംബാക്രമണം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രക്ക് ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്ന് സുരക്ഷാസേന അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വിദേശസഞ്ചാരികള്‍ താമസിക്കുന്ന ഗസ്റ്റ്ഹൗസിനു നേരെയാണ് ആക്രമണം നടന്നത്. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.