പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യ; ആംആദ്മി എംഎല്‍എ അറസ്റ്റില്‍

Posted on: July 31, 2016 3:33 pm | Last updated: July 31, 2016 at 3:33 pm
SHARE

sarath chouhanന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ ആംആദ്മി പാര്‍ട്ടി വനിതാ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റൊരു അറസ്റ്റ് കൂടി. നരേലയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എം.എല്‍.എ ശരത് ചൗഹാനെയാണ് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായ എ.എ.പി നേതാക്കളുടെ എണ്ണം 12 ആയി. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന് രമേശ് ഭരദ്വാജ് എന്ന ആപ് നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇത് പ്രശ്‌നമായപ്പോള്‍ ഇയാളെ എം.എല്‍.എ ശരത്താണ് സംരക്ഷിച്ചതെന്നും ആത്മഹത്യക്ക് മുമ്പ് സോണി മിശ്ര ആരോപിച്ചിരുന്നു.

ജുലൈ 19നാണ് എഎപി പ്രവര്‍ത്തകയായ സോണി മിശ്ര നരേയയിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്. ജൂണ്‍ മാസത്തിലാണ് പ്രതിയായ ഭരദ്വാജ് സോണി മിശ്രയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.തുടര്‍ന്ന് സോണി ഇയാള്‍ക്കെതിരെ പോലീസില്‍ പീഡനശ്രമത്തിന് കേസ് കൊടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ജൂണില്‍ എ.എ.പി നേതാവായ രമേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. ഇതിന്റെ മാനസിക സംഘര്‍ഷത്തത്തെുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.