ഒമാനില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

Posted on: July 31, 2016 2:36 pm | Last updated: July 31, 2016 at 2:36 pm
SHARE

മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ 5 പേര്‍ മരണപ്പെട്ടു.പാലക്കാട് പട്ടാന്പി സ്വദേശി സൈനല്‍ അബ്ദീന്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷാനവാസ് എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ന് അല്‍ഖൗദിലാണ് അപകടം നടന്നത്.

അല്‍ഖൗദിലെ ഡെലിവറി ബോയ്‌സ് ആയി ജോലി നോക്കുകയായിരുന്നു ഇരുവരും. ഡെലിവര്‍ ചെയ്യാനുള്ള സാധനങ്ങളുമായി പോവുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ അല്‍ഖൗദിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.