ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

Posted on: July 31, 2016 1:32 pm | Last updated: July 31, 2016 at 1:32 pm
SHARE
kkd- trolling
ചിത്രം – ശിഹാബ് പള്ളിക്കൽ

ബേപ്പൂര്‍: 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. പ്രതീക്ഷകളുമായി വീണ്ടും കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികളും ബോട്ടുകളും. നിരോധന കാലത്തെ വറുതികള്‍ക്ക് വിട പറഞ്ഞ് ചാകര കോളിന്റെ പ്രതീക്ഷകളുമായി ഞായറാഴ്ച അര്‍ദ്ധരാത്രി തന്നെ ബോട്ടുകള്‍ കടലിലിറങ്ങും. ബോട്ടുകളില്‍ ഡീസലും ഐസും നിറയ്ക്കുന്നതിന്റെ ആരവങ്ങളും തുറമുഖത്ത് കാണാം.

പുതിയൊരു സീസണ് തുടക്കം കുറിയ്ക്കുമ്പോഴും ബേപ്പൂര്‍ മല്‍സ്യബന്ധന തുറമുഖത്തിന്റെ പരാധിനതകള്‍ തൊഴിലാളികളെയും ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. തുറമുഖത്തെ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്തിട്ടുണ്ടങ്കിലും ബോട്ടുകള്‍ ഹാര്‍ബറില്‍ അടുപ്പിക്കാനാകാത്ത സ്ഥിതിയാണന്ന് തൊഴിലാളികള്‍ പറഞ്ഞു. അടിത്തട്ടും പ്രൊപ്പല്ലറുകളും മണല്‍തിട്ടകളിലടിച്ച് ബോട്ടിന് കേടുപാടുകള്‍ സംഭവിക്കുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകളും തൊഴിലാളികളും.