മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് 6 മരണം

Posted on: July 31, 2016 12:32 pm | Last updated: August 1, 2016 at 9:29 am
SHARE

mumbaiമുംബൈ: മുംബൈയിലെ ഭിവന്ദിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. രാവിലെ 9.15ഓടെയാണ് അപകടം ഉണ്ടായത്. 25ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയയിക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

ഭിവന്ദിയിലെ ഗരീബി നഗര്‍ ഏരിയയിലെ കബിര്‍ കെട്ടിടമാണ് ഇന്ന് രാവിലെയോടെ നിലം പതിച്ചത്. കാലപ്പഴക്കമാണ് അപകടകാരണം. നേരത്തെ ഭിവന്ദി നിസാംപുര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അപകട സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.