Connect with us

Kerala

കാനം ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു: സി പി എം

Published

|

Last Updated

കൊച്ചി: സി പി എം വിമതര്‍ക്ക് സി പി ഐ അംഗത്വം നല്‍കിയതിന്റെ പേരില്‍ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജില്ലാ നേതൃത്വം. സി പി എമ്മില്‍ നിന്ന് പുറത്താക്കിയവരെ മാലയിട്ട് സ്വീകരിച്ച കാനം രാജേന്ദ്രന്‍ ഇടതു ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സി .പി എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി രാജീവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സങ്കുചിത താത്പര്യങ്ങള്‍ക്കും സി .പി എം വിരുദ്ധ പ്രചാരവേലക്കും ശ്രമിക്കുന്ന സി .പി .ഐ ജില്ലയില്‍ ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

രക്തസാക്ഷിയുടെ ഭാര്യയോട് വരെ തെറ്റായ സമീപനം സ്വീകരിച്ചതിന്റെ പേരിലും തെരഞ്ഞെടുപ്പില്‍ വഞ്ചനകാട്ടി വര്‍ഗ ശത്രുകളെ സഹായിച്ചതിന്റെ പേരിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെയാണ് കാനം രാജേന്ദ്രന്‍ മാലയിട്ട് സ്വീകരിച്ചത്. തൊഴിലാളി താല്‍പര്യങ്ങള്‍ക്ക് എതിരായി കരാര്‍ ഒപ്പു വെച്ചതിനാലാണ് ഉദയംപേരൂരിലെ രഘുവരനെതിരെ ആദ്യം നടപടി എടുത്തത്. ചാനലുകളോട് പാര്‍ട്ടിക്കെതിരായി സംസാരിക്കാത്തത് കൊണ്ട് രക്തസാക്ഷി വിദ്യാധരന്റെ ഭാര്യയോട് ക്രൂരമായി പെരുമാറി. രക്തസാക്ഷി ദിനാചരണ യോഗത്തില്‍ സ്റ്റേജിലിരുത്തി അപമാനകരമായി പ്രസംഗിച്ചു. രഘുവരന്റെയും കൂട്ടാളികളുടെയും നടപടി കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് രക്ത സാക്ഷിയുടെ വിധവ പാര്‍ട്ടിക്കു പരാതി തന്ന ു.ഇത്തരക്കാരെ ഒപ്പം ചേര്‍ത്ത് കാനം ആരെയാണ് ശക്തിപ്പെടുത്തുന്നതെന്ന് കാലം തെളിയിക്കുമെന്ന് പി രാജീവ് പറയുന്നു.
സി പി എം പുറത്താക്കിയ ചിലരാണ് സി .പി .ഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി റിപ്പോര്‍ട്ടിംഗ് പത്രങ്ങള്‍ക്ക് ചോര്‍ത്തികൊടുത്തതിന് കൈയോടെ പിടികൂടിയപ്പോഴാണ് വി ഒ ജോണിനെ പുറത്താക്കിയത്. വര്‍ഗ ശത്രുകള്‍ക്ക് വിടു പണിചെയ്യുന്നവരെ കൂടെ കൂട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയുമെന്ന കാനത്തിന്റെ കണ്ടുപിടുത്തം അദ്ദേഹത്തേയും സി പി ഐയെയും രക്ഷപ്പെടുത്തുമെങ്കില്‍ നല്ലത്- പി രാജീവ് പറയുന്നു.