യുവത്വം ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണം: കാന്തപുരം

Posted on: July 31, 2016 11:44 am | Last updated: July 31, 2016 at 11:44 am
SHARE

KANTHAPURAMമുക്കം: പവിത്ര ഹൃദയമുള്ളവനാണ് മനുഷ്യരില്‍ ഏറ്റവും ഉത്തമനെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുവത്വ കാലം സമൂഹത്തിലെ പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും ദുരിതമകറ്റാന്‍ സമയം ചെലവഴിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മറ്റുള്ളവരുടെ ഉയര്‍ച്ചയിലും പുരോഗതിയിലും സന്തോഷമുണ്ടാവുന്ന മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണം.

വ്യക്തി ശുദ്ധിയും ആരാധനകളിലെ കണിശതയും ഓരോ പ്രവര്‍ത്തകനും ജീവിത ചര്യയാക്കണം. ചരിത്രത്തിലെ ആത്മീയ നേതാക്കളെല്ലാം ഹൃദയ ശുദ്ധിയുള്ളവരും മറ്റുള്ളവരുടെ ഉന്നമനത്തിനും സന്തോഷത്തിനും വേണ്ടി യത്‌നിക്കുന്നവരുമായിരുന്നുവെന്നും കാന്തപുരം പറഞ്ഞു. യുവത്വ കാലം ചോദ്യം ചെയ്യപ്പെടുമ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ നമുക്ക് കഴിയണമെന്നും കാന്തപുരം ഉദ്‌ബോധിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന നേതൃ പരിശീലന പഠന ക്യാമ്പിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.