യു പിയില്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

Posted on: July 31, 2016 10:48 am | Last updated: July 31, 2016 at 4:47 pm
SHARE

ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി- കാണ്‍പുര്‍ ദേശീയ പാത 91ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 35കാരിയായ യുവതിയും 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം. ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ എന്തോ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയതായിരുന്നു. റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ യാത്രക്കാരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.

സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.