Connect with us

Articles

ഇ കെ ഹസന്‍ മുസ്‌ലിയാര്‍ കൂടുതല്‍ പ്രസക്തമാകുമ്പോള്‍

Published

|

Last Updated

ഇ കെ ഹസന്‍ മുസ്‌ലിയാരെന്ന ത്യാഗിയായ പണ്ഡിതന്‍ ഇഹലോകവാസം വെടിഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് തികയുന്നു. കേരളത്തിലെ മുസ്‌ലിംകളിലെ നവീന പ്രസ്ഥാനങ്ങളോട് ഏറ്റവും കൂടുതല്‍ കാര്‍ക്കശ്യത്തോടെ പെരുമാറിയ പണ്ഡിതന്‍ എന്ന നിലയിലാണ് അദ്ദേഹം മനസ്സിലാക്കപ്പെടുന്നത്. സുന്നികളിലെ ചിലര്‍ക്കെങ്കിലും ഇത്രമാത്രം കടുപ്പം പുലര്‍ത്തണമോ എന്ന വിഷയത്തില്‍ അദ്ദേഹത്തോട് അഭിപ്രായാന്തരമുണ്ടായിരുന്നു. ഇസില്‍ പോലുള്ള ഭീകര പ്രസ്ഥാനങ്ങളിലേക്കും ആട് സലഫികളെപ്പോലുള്ള അറുപിന്തിരിപ്പന്‍മാരിലേക്കും കേരളത്തിലെ സലഫി അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്ന ഈ സവിശേഷ സന്ദര്‍ഭത്തില്‍ ശൈഖുനയെ പോലുള്ള പാരമ്പര്യ പണ്ഡിതര്‍ സ്വീകരിച്ച ഈ കര്‍ക്കശ നിലപാട് എത്രമാത്രം പ്രസക്തമായിരുന്നുവെന്ന് മലയാള പൊതു മണ്ഡലത്തിന് ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാകണം.

ലോക സന്ദര്‍ഭത്തില്‍ നിന്ന് വ്യത്യസ്തമായി നവോത്ഥാന നായകരായാണ് കേരളത്തിലെ സലഫി പ്രസ്ഥാനങ്ങള്‍ വായിക്കപ്പെട്ടത്. നവോത്ഥാന മൂല്യങ്ങള്‍ എന്ന് പറയപ്പെടുന്ന ചിലതിനോടൊക്കെയുള്ള ഇവരുടെ ആഭിമുഖ്യവും ഹുസ്സൈന്‍ മടവൂരിനെ പോലുള്ള വഹാബികള്‍ തന്നെയും ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത് പോലെ ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടിയുമാണ് ഈ നവോത്ഥാന മുഖം അവര്‍ നിര്‍മിച്ചെടുത്തത്. എന്നാല്‍ യഥാസ്ഥിതികരും പഴഞ്ചന്‍മാരുമായാണ് ഈ സലഫിസത്തെ പ്രതിരോധിക്കുന്ന പാരമ്പര്യ പണ്ഡിതര്‍ മുദ്രകുത്തപ്പെട്ടത്. അതുകൊണ്ട് തന്നെ ബഹുസ്വര സമൂഹത്തോട് ഇണങ്ങുന്നതും ഏറ്റവും സര്‍ഗാത്മകവുമായ ഇസ്‌ലാം ഇവിടുത്തെ പാരമ്പര്യ മുസ്‌ലിംകളുടേതാണ് എന്ന് തിരിച്ചറിയപ്പെട്ട ഈ സന്ദര്‍ഭത്തിലുള്ളത് പോലെ എളുപ്പമായിരുന്നില്ല ആധുനികതയുടെ തലച്ചോറുള്ള, ചില ഒളിച്ച് കളികള്‍ നടത്തി പൊതു മണ്ഡലത്തില്‍ സീകാര്യത നേടിയ നവീന പ്രസ്ഥാനങ്ങളെ നേരിടുക എന്നത്. ഈ അര്‍ഥത്തില്‍ ചിന്തിക്കുമ്പോഴാണ് ഇ കെ ഹസന്‍ മുസ്‌ലിയാരെ പോലെയുള്ള പണ്ഡിതന്‍മാര്‍ സഹിച്ച ത്യാഗങ്ങളും പ്രതിസന്ധികളും എത്രമാത്രം കടുത്തതായിരുന്നുവെന്ന് ബോധ്യപ്പെടുക. ഈ പ്രശ്‌നങ്ങളെ പാരമ്പര്യ പണ്ഡിതര്‍ അതിജീവിച്ച രീതികളെ കുറിച്ച് ഇനിയും വ്യക്തമായ പഠനം നടക്കേണ്ടതുണ്ട്.
ഇ കെ ഹസന്‍ മുസ്‌ലിയാരുടെ കൃതികളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ അദ്ദേഹം പരിഷ്‌കരണ പ്രസ്ഥാനങ്ങളെ സമീപിച്ച രീതി നമുക്ക് ബോധ്യപ്പെടും.

ഇജ്തിഹാദിനോടുള്ള സമീപനത്തിലാണ് സുന്നികളും ഇത്തരം പ്രസ്ഥാനങ്ങളും പ്രധാനമായും പരസ്പരം വഴിപിരിയുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഉസൂലുല്‍ ഫിഖ്ഹിന്റെ പഠനത്തിന് അദ്ദേഹം പ്രത്യേക പ്രധാന്യം നല്‍കിയതായി കാണാം. തന്റെ വിദ്യാര്‍ഥികളോട് ജംഉല്‍ ജവാമിഅ് പോലെയുള്ള ഉസൂലിന്റെ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ച് സുന്നത്ത് ജമാഅത്തിന്റെ മദ്ഹബുകളോടുള്ള സമീപന്നത്തെ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ഉത്‌സുകനായിരുന്നു. എന്തുകൊണ്ടായിരുന്നു അദ്ദേഹം ഈ വിഷയത്തിന് ഇത്രമാത്രം പ്രധാന്യം നല്‍കിയിരുന്നത് എന്ന് ഇപ്പോള്‍ കൃത്യമായും ബോധ്യപ്പെടുന്നുണ്ട്. വളരെ ന്യൂനപക്ഷമായ സലഫികള്‍ പിളര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെയും ആട് സലഫികള്‍ പോലുള്ള അറുപിന്തിരിപ്പന്‍മാരും ഇസില്‍ പോലുള്ള മിലിറ്റന്റ് സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന പ്രശ്‌നം യോഗ്യതയില്ലാത്തവര്‍ ഇജ്തിഹാദ് നടത്തിയതാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. നൂറ് കണക്കിന് മുജ്തഹിദുകളെ സംഭാവന ചെയ്തുവെന്ന് ഊറ്റം കൊള്ളുന്ന ഇത്തരം പ്രസ്ഥാനങ്ങളില്‍ നിന്ന് ഇനി എന്തൊക്കെ വിചിത്രവാദങ്ങളാണാവോ മലയാളികള്‍ കേള്‍ക്കേണ്ടി വരിക? ഇജ്തിഹാദ് നടത്തിയാല്‍ ശരിയായാലും തെറ്റായാലും ഇജ്തിഹാദ് നടത്തിയതിനുള്ള പ്രതിഫലം ഇസിലിനും ദമ്മാജുകള്‍ക്കും ഉണ്ടാകും എന്നായിരിക്കില്ലേ സലഫി വാദം? അതോ തീവ്ര സ്വഭാവം പുലര്‍ത്തുമ്പോള്‍ മാത്രം അത് ലഭിക്കില്ലെന്നുണ്ടോ?
ത്യാഗ പൂര്‍ണമായിരുന്നു ശൈഖുനയുടെ ജീവിതം.

ഒരു സൗകര്യവുമില്ലാതിരുന്ന കാലത്ത് ബസ്സിലും ലോറികളില്‍ അള്ളിപ്പിടിച്ചും കാല്‍നടയായും അദ്ദേഹം കേരളത്തിലങ്ങളോമിങ്ങോളം സുന്നത്ത് ജമാഅത്തിന് വേണ്ടി ഓടി എത്തി. പീടിക തിണ്ണകളിലും റെയില്‍വേസ്റ്റേഷനുകളിലും പാതിരാ പ്രസംഗങ്ങള്‍ക്ക് ശേഷം അദ്ദേഹം രാത്രികള്‍ കഴിച്ച് കൂട്ടി. വസ്ത്രമലക്കാനും വൃത്തിയാക്കാനും റെയില്‍വേ സ്റ്റേഷനുകളിലെ ഒഴിഞ്ഞ ഇടങ്ങള്‍ അദ്ദേഹത്തിന് ധാരാളമായിരുന്നു. യാതൊരു ഔദ്യോഗികതയും കാത്തു സൂക്ഷിക്കാതിരുന്ന ശൈഖുന സുന്നത്ത് ജമാഅത്തിന് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. ഏതോ ദിക്കില്‍ നിന്ന് ആരോ എഴുതിയ ഇന്‍ലെന്റ് മതിയായിരുന്നു അദ്ദേഹത്തിന് അവിടങ്ങളില്‍ പോയി സുന്നത്ത് ജമാഅത്ത് പറയാന്‍.

1965ലാണ് ശൈഖുന പാലക്കാട്ടെത്തുന്നത്. പിന്നെ ഏകദേശം ഒന്നര പതിറ്റാണ്ട് പാലക്കാടിന് അദ്ദേഹത്തിന്റെ സേവനം അനുഗ്രഹമായി. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിന്റെ വെള്ളി വെളിച്ചം പടര്‍ത്താന്‍ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. ഖണ്ഡന പ്രസംഗങ്ങള്‍ പാലക്കാടും തുടര്‍ന്നു. പാലക്കാടിന്റെ വിവിധ മേഖലകളില്‍ ഖണ്ഡന വാദ പ്രതിവാദങ്ങള്‍ നടന്നു. വഹാബികള്‍ക്ക് തോറ്റോടുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
മുദരിസ്, ആത്മീയ പ്രഭാഷകന്‍, ഖണ്ഡനപ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങി അദ്ദേഹം തിളങ്ങിയ മേഖലകള്‍ നിരവധിയാണ്.

അത് അദ്ദേഹം പാലക്കാടും തുടര്‍ന്നുവെന്ന് പറയുന്നതിനേക്കാള്‍ ശരി ശക്തമാക്കി എന്ന് പറയലായിരിക്കും. ചിലപ്പോഴൊക്കെ തഴക്കം ചെന്ന നിയമജ്ഞന്റെ വേഷവുമണിഞ്ഞു. ഉസ്്താദ് തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തോടുള്ള നമ്മുടെ കടപ്പാട് നാം നിര്‍വഹിച്ചവരായി. മര്‍കസു സഖാഫത്തി സുന്നിയ്യ മുതല്‍ പാലക്കാട് ഹസനിയ്യവരെ അദ്ദേഹത്തിന്റെ തണലില്‍ വിരിഞ്ഞ സ്ഥാപനങ്ങള്‍ നിരവധി. ശൈഖുന സ്ഥാപിച്ച ജന്നത്തുല്‍ ഉലൂമില്‍ അദ്ദേഹം തന്നെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റാന്‍ സാധ്യമല്ലെന്ന ബോധ്യത്തില്‍ നിന്നാണ് ശൈഖുനാ ബാപ്പു ഉസ്താദ് ഹസനിയ്യ നിര്‍മിക്കുന്നത്.

1982ല്‍ വഫാത്തായപ്പോള്‍ വഹാബി ലോബികളാല്‍ നയിക്കപ്പെടുന്ന “ചന്ദ്രിക” വികൃതമാക്കിയ ശൈഖുനയുടെ മുഖം ഇപ്പോള്‍ പ്രകാശിക്കുകയാണ്. വഹാബികള്‍ ഇന്ന് എത്തി നില്‍ക്കുന്ന പ്രതിസന്ധിയിലും അവര്‍ക്കെതിരെ സമരം നയിക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ള പണ്ഡിതരെ സജ്ജമാക്കിയതിലും ശൈഖുനയുടെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാ

Latest