ഒഡീഷയില്‍ മിന്നലേറ്റ് മുപ്പത് മരണം

Posted on: July 31, 2016 12:24 am | Last updated: July 31, 2016 at 10:48 am
SHARE

ഭുവനേശ്വര്‍: ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ മിന്നലേറ്റ് മുപ്പത് മരണം. 36 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഭദ്രക്, ബാലസോര്‍, കുര്‍ദ, ജജ്പൂര്‍, നയാഗഢ്, സംബാല്‍പൂര്‍, മയൂര്‍ഭഞ്ച് ജില്ലകളിലായാണ് മുപ്പത് പേര്‍ മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ ഇടിമിന്നലോടു കൂടി മഴ പെയ്തത്. കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചവരിലധികവും.

നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിന്നലേറ്റ് മരിച്ചവരുടെ അടുത്ത ബന്ധുവിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശിച്ചു.