സതീഷ് മാഥൂര്‍ മഹാരാഷ്ട്ര പോലീസ് മേധാവി

Posted on: July 30, 2016 3:24 pm | Last updated: July 30, 2016 at 3:24 pm
SHARE

SatishMathur_08062016മുംബൈ: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് മാഥൂറിനെ പുതിയ ഡിജിപിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.പി. ബാക്ഷിയാണ് ഇക്കാര്യം അറിയിച്ചത്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മാഥൂര്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ അഡീഷണല്‍ ജനറലായിരിക്കെയാണ് മഹാരാഷ്ട്ര സംസ്ഥാന പോലീസ് മേധാവിയായുള്ള നിയമനം.

ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പ്രവീണ്‍ ദിക്ഷിതിനെ അഴിമതി വിരുദ്ധ ബ്യൂറോയുടെ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.