Connect with us

Gulf

ബഹിരാകാശ നിരീക്ഷണ പ്രേമികള്‍ക്ക് അവസരമൊരുക്കി സ്വദേശി ബിസിനസുകാരന്‍

Published

|

Last Updated

അബുദാബി: വാനനിരീക്ഷണ പ്രേമികള്‍ക്ക് സന്തോഷകരമായൊരു വാര്‍ത്തയുമായി അബുദാബി അസ്‌ട്രോണമി ഗ്രൂപ്പ്. മരുഭൂമിക്ക് നടുവില്‍നിന്ന് ബഹിരാകാശ നിരീക്ഷണത്തിന് അബുദാബിയില്‍ മുമ്പില്ലാത്ത വിധം അവസരമൊരുക്കിയാണ് ഈ കേന്ദ്രം നിരീക്ഷണ പ്രേമികളെ ആകര്‍ഷിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ വാന നിരീക്ഷണത്തില്‍ ആവേശം പൂണ്ട സ്വദേശി ബിസിനസുകാരന്‍ താബത്ത് അല്‍ ഖൈസിന്റെയും ഫിലിപ്പൈന്‍ സ്വദേശി ആന്റി പലാഡോയുടെയും ശ്രമഫലമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് കേന്ദ്രം.
സ്വദേശി ബിസിനസുകാരനാണ് നിരീക്ഷണകേന്ദ്രം നിര്‍മിക്കുന്നതിനാവശ്യമായ ധനം കൈമാറിയത്. തന്റെ വാനനിരീക്ഷണ സംബന്ധിയായ ചിരകാല മോഹമാണ് ഇത്തരമൊരു പദ്ധതിക്ക് പണം സ്വരൂപിക്കുന്നിന് തന്നെ പ്രേരിപ്പിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഒരു വീഡിയോ ചിത്രമാണ് തന്നെ ഈയൊരു ഉദ്യമത്തിലേക്ക് നയിച്ചത്.
സ്വകാര്യ സംരംഭങ്ങള്‍ പണമുണ്ടാക്കാന്‍ മാത്രമല്ല രാജ്യത്തിന്റെ നിര്‍മിതിക്ക് മുതല്‍കൂട്ടാകുന്നത് കൂടിയാകണമെന്ന് വീഡിയോ ചിത്രത്തില്‍ ശൈഖ് സായിദ് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. പ്രസ്തുത വാക്കുകളാണ് തന്റെ ബിസിനസില്‍നിന്നുള്ള വരുമാനംകൊണ്ട് രാജ്യത്തിന് സമര്‍പ്പിക്കാന്‍ താന്‍ തയ്യാറായതെന്ന് താബത്ത് അല്‍ ഖൈസ് പറഞ്ഞു.