പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി യുഎസ് രഹസ്യ രേഖകള്‍

Posted on: July 30, 2016 1:59 pm | Last updated: July 30, 2016 at 1:59 pm
SHARE

pathankottന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവെച്ച് യുഎസ് രേഖകള്‍. ഇന്ത്യക്ക് സഹായകമാകുന്ന തെളിവുകള്‍ അമേരിക്ക കൈമാറി. പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ സുത്രധാരന്‍മാര്‍ പാകിസ്ഥാനിലുണ്ടെന്നതിന് വ്യക്തമായ തെളിവാണ് അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ തെളിവുകള്‍.
1000 പേജ് വരുന്ന ചാറ്റുകളുടേയും സംഭാഷണങ്ങളുടേയും വിശദമായ രേഖകളാണ് എന്‍ഐഎക്ക് യുഎസ് കൈമാറിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ കൊല്ലപ്പെട്ട ഭീകരരുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖയാണ് ഇത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള നാസിര്‍ ഹുസൈന്‍, ഗുജ്രന്‍വാല സ്വദേശി അബൂബക്കര്‍, സിന്ധില്‍ നിന്നുള്ള ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയും എന്നിവരുമായുള്ള കാഷിഫ് ജാന്റെ ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ രേഖകളാണ് പ്രധാനമായും കൈമാറിയത്.