Connect with us

Kerala

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് ഗൗരവതരം: മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നതിന് ഇടക്കാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായത്. നേരത്തെ മറുഭാഗത്തുണ്ടായിരുന്ന അഭിഭാഷകര്‍ക്ക് ഇന്നത്തെ പ്രശ്‌നങ്ങളില്‍ പങ്കില്ല. മാധ്യമപ്രവര്‍ത്തകരുടെ വഴി പോലീസ് എന്തിന് തടഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.

നമ്മുടേത് ജനാധിപത്യ സംവിധാനാമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. മറ്റാരെയും പോലെ കോടതിയില്‍ കയറാന്‍ മാധ്യമങ്ങള്‍ക്കും സാധിക്കണം. അത് പോലീസ് തടയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും കാനം ആവശ്യപ്പെട്ടു.
ഐസ്‌ക്രീം കേസില്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്ന കോഴിക്കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്!ട്രേറ്റ് കോടതി വളപ്പില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

Latest