കോഴിക്കോട് കോടതിയില്‍ പോലീസിന്റെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Posted on: July 30, 2016 10:40 am | Last updated: July 31, 2016 at 10:27 am
SHARE

jouകോഴിക്കോട്: കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.

‘ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി വളപ്പിലേക്കു കടക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ടൗണ്‍ സ്‌റ്റേഷന്‍ എസ്.ഐ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു.

അതേസമയം എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന വിശദീകാരണം നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല.