കെപിഎസി ലളിത കേരള സംഗീത-നാടക അക്കാദമിയുടെ അധ്യക്ഷയാകും

Posted on: July 30, 2016 10:33 am | Last updated: July 30, 2016 at 5:27 pm
SHARE

KPAC LALITHAതിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിത കേരള സംഗീത-നാടക അക്കാദമിയുടെ അധ്യക്ഷയാകും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കാളാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ എഴുത്തുകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായതായാണ് സൂചന.

ഇടതുപക്ഷ സഹയാത്രികയായ കെപിഎസി ലളിതയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രാദേശിക തര്‍ക്കങ്ങള്‍ മൂലം മത്സരരംഗത്ത് നിന്നു ലളിത പിന്മാറുകയായിരുന്നു.