വാഹന പരിശോധന: 63000 രൂപ പിഴയിട്ടു

Posted on: July 30, 2016 9:35 am | Last updated: July 30, 2016 at 9:35 am
SHARE

മലപ്പുറം: പൊന്നാനി താലൂക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ ജൂലൈ 28ന് നടന്ന വാഹന പരിശോധനയില്‍ ആകെ 187 കേസുകളിലായി 63000 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച 60 ഇരുചക്രവാഹനങ്ങള്‍ പിടികൂടി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 37 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 13 പേര്‍ക്കെതിരെയും നടപടി എടുത്തു. ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാത്ത അഞ്ച് ഓട്ടോറിക്ഷകളും നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് വെച്ച എട്ട് വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ടാക്‌സ് അടയ്ക്കാത്ത എട്ട് വാഹനങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാത്ത 13 വാഹനങ്ങളും പിടികൂടി.