Connect with us

Sports

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ സെറീന വരുന്നു

Published

|

Last Updated

റിയോ ഒളിമ്പിക് ടെന്നീസില്‍ സെറീന വില്യംസ് റാക്കറ്റെടുക്കുമ്പോള്‍ സിക വൈറസ് ഭീഷണിക്കെതിരായ വലിയ ക്യാമ്പയിനായി അത് മാറും. പല അത്‌ലറ്റുകളും വൈറസിനെ ഭയന്ന് ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറിയപ്പോള്‍ സെറീന ലോകാരോഗ്യ സംഘടനയുമായി ചര്‍ച്ച ചെയ്ത് ബോധവത്കരണത്തിനാണ് ശ്രമിച്ചത്. ആര് പിന്‍മാറിയാലും ഞാന്‍ റിയോയിലേക്ക് പോകുമെന്ന അമേരിക്കന്‍ താരത്തിന്റെ ഉറച്ച ശബ്ദം ഒളിമ്പിക് സംഘാടകര്‍ക്കും പുത്തനുണര്‍വായി.
വനിതാ സിംഗിള്‍സിലും ഡബിള്‍സിലും നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ് സെറീന. ലോക ഒന്നാം നമ്പര്‍ താരമായ സെറീന ജൂണില്‍ കരിയറിലെ ഏഴാം വിംബിള്‍ഡണ്‍ സ്വന്തമാക്കി. 34 കാരിയായ സെറീന വിംബിള്‍ഡണ്‍ നേടുന്ന പ്രായം കൂടിത വനിതാ താരമാണ്. കൂടുതല്‍ ഗ്രാന്‍സ്ലാമുകള്‍ നേടിയവരില്‍ സ്റ്റെഫിഗ്രാഫിനൊപ്പം രണ്ടാം സ്ഥാനത്താണിപ്പോള്‍ (22 ഗ്രാന്‍സ്ലാം).
സ്റ്റെഫിയെ പോലെ നാല് ഗ്രാന്‍സ്ലാമുകളും ഒളിമ്പിക് സ്വര്‍ണവും നേടിയ സെറീന ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കി. റിയോയില്‍ സ്വര്‍ണം നിലനിര്‍ത്തിയാല്‍ അത് ചരിത്രമാകും. 2000, 2008, 2012 ഒളിമ്പിക്‌സുകളില്‍ സഹോദരി വീനസിനൊപ്പം ഡബിള്‍സ് സ്വര്‍ണം നേടിയതും സമാനതകളില്ലാത്തത്.
കഴിഞ്ഞ വര്‍ഷം സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ് മാഗസിന്റെ സ്‌പോര്‍ട്‌സ് പേഴ്‌സന്‍ ഓഫ് ദ ഇയര്‍ ആയിരുന്നു.
ഒരു വര്‍ഷം നാല് ഗ്രാന്‍സ്ലാമും ജയിച്ച് കരിയര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടം സെറീന കൈവരിച്ചത് രണ്ട് തവണ. ഈ മഹനീയ നേട്ടത്തെ ലോകമാധ്യമങ്ങള്‍ സെറീന സ്ലാം എന്നാണ് വിശേഷിപ്പിച്ചത്. ഡബിള്‍സിലും സിംഗിള്‍സിലുമായി 36 ഗ്രാന്‍സ്ലാമുകള്‍ സെറീനയുടെ ഷോകേസിലുണ്ട്.

---- facebook comment plugin here -----

Latest