റിയോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും

Posted on: July 30, 2016 9:09 am | Last updated: July 30, 2016 at 9:09 am
SHARE

റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ സൂപ്പര്‍ താരം നെയ്മര്‍ നയിക്കും. കോച്ച് റോജെറിയോ മികലെയാണ് ഇക്കാര്യം അറിയിച്ചത്. നെയ്മര്‍ നായകനാകും. ബാഴ്‌സലോണയുടെ താരമായ നെയ്മറില്‍ വളരെയധികം പ്രതീക്ഷയാണ് തനിക്കുള്ളത്. ടീമിലെ എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ് നെയ്മര്‍. പ്രത്യേകിച്ച് യുവതാരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ നെയ്മറിനു സാധിക്കുന്നുവെന്നും മികലെ പറഞ്ഞു.