Connect with us

Education

എല്‍ എല്‍ ബി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലും സംസ്ഥാന സര്‍ക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളും നടത്തുന്ന 2016-17-ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍ എല്‍ ബി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.
45 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി / തത്തുല്യ പരീക്ഷ പാസായിരിക്കണം, എസ് ഇ ബി സി വിഭാഗക്കാര്‍ക്ക് 42 ശതമാനം മാര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 40 ശതമാനം മാര്‍ക്കും മതിയാകും. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കും എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യതാ പരീക്ഷയുടെ പാസ് സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കണം.
ജനറല്‍/എസ് ഇ ബി സി വിഭാഗക്കാര്‍ ആകെ മാര്‍ക്കിന്റെ പത്ത് ശതമാനവും എസ് സി/എസ് ടി വിഭാഗക്കാര്‍ അഞ്ച് ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. ആഗസ്റ്റ് 21 (ഞായറാഴ്ച) തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് പരീക്ഷ നടത്തും. മൂന്ന് മണിക്കുര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്റ്റ് എട്ട് വൈകുന്നേരം മൂന്നു മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് എട്ട് (തിങ്കളാഴ്ച) വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖാന്തിരമോ കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തി നഗര്‍ തിരുവനന്തപുരം 695 001 എന്ന മേല്‍വിലാസത്തില്‍ എത്തിക്കണം. അപേക്ഷ അടങ്ങുന്ന കവറിന് പുറത്ത് മുകളിലായി 2016-ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര എല്‍. എല്‍. ബി പ്രവേശന പരീക്ഷക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷാ ഫീസ്, ജനറല്‍/ എസ് ഇ ബി സി വിഭാഗത്തിന് 600 രൂപയും പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 300 രൂപയും. ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബേങ്കില്‍ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന മേല്‍പ്പറഞ്ഞ തുകക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അപേക്ഷാ ഫീസ് ഒടുക്കാം. ഡിമാന്റ് ഡ്രാഫ്റ്റ് വഴി അപേക്ഷാ ഫീസ് ഒടുക്കുന്നവര്‍ ഒറിജിനല്‍ ഡി ഡി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ആഗസ്റ്റ് 16 മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയും തുടര്‍ന്നുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്‌മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 2016-17 ലേക്കുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍ എല്‍ ബി കോഴ്‌സ് പ്രവേശന പരീക്ഷയുടെ പ്രോസ്പക്ടസിന്റെ അടിസ്ഥാനത്തിലായിരിക്കും

Latest