Connect with us

Kerala

മാരാരിക്കുളം, ചെത്തി കടപ്പുറത്ത് അടിഞ്ഞ വിമാനാവശിഷ്ടങ്ങള്‍ നാവിക സേനക്ക് കൈമാറി

Published

|

Last Updated

ചേര്‍ത്തല: മാരാരിക്കുളം, ചെത്തി കടപ്പുറത്ത് അടിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥര്‍ കടപ്പുറത്തു നിന്ന് ലഭിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയും വിദഗ്ധ പരിശോധനകള്‍ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്നലെ ഈ പ്രദേശങ്ങളില്‍ നാവികസേനയുടെ ഹെലികോപ്ടര്‍ തിരച്ചില്‍ നടത്തുകയുണ്ടായി. വിമാനഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കടലില്‍ തകര്‍ന്നു വീണ നാവികസേനയുടെ ആളില്ലാവിമാനത്തിന്റേതാണെന്ന് സൂചനയുണ്ട്. പതിവ് നിരീക്ഷണ പറക്കിലിനിടയില്‍ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
തീരത്തു നിന്നും പത്തു മൈല്‍ അകലെ 25 മീറ്റര്‍ ആഴമുള്ള ഭാഗത്താണ് പതിച്ചത്. കടലില്‍ തകര്‍ന്ന വിമാനം കണ്ടെത്താന്‍ നാവികസേനയുടെ ചെറുവിമാനങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. എന്‍ജിനിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ആളില്ലാവിമാനം കടലില്‍ വീണതെന്ന് കരുതുന്നത്.

Latest