കേരളീയ സമൂഹം കൂടുതല്‍ വര്‍ഗീയവത്കരിക്കപ്പെടുന്നു: പി ടി തോമസ്

Posted on: July 29, 2016 10:42 pm | Last updated: July 29, 2016 at 10:42 pm
SHARE
ഇന്‍കാസ് സംഘടിപ്പിച്ച പൊതു ചടങ്ങില്‍ പി ടി തോമസ് എം എല്‍ എ സംസാരിക്കുന്നു
ഇന്‍കാസ് സംഘടിപ്പിച്ച പൊതു ചടങ്ങില്‍ പി ടി തോമസ് എം എല്‍ എ സംസാരിക്കുന്നു

ദോഹ: കേരള സമൂഹം കൂടുതല്‍ വര്‍ഗീയവത്കരിക്കപ്പെട്ടു കൊണ്ടിരികയാണെന്നും ഇവളരെ അപകടകരമാണിതെന്നും കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ അഭിപ്രായപ്പെട്ടു. ഇന്‍കാസ് സംഘടിപ്പിച്ച പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സമുദായങ്ങളെപ്പറ്റിയും അതതു മതത്തിലുള്ളവര്‍ക്കു മാത്രമേ അഭിപ്രായം പറയാവൂ എന്ന ഒരു മനോഭാവം കേരളത്തില്‍ വളര്‍ന്നു വരുന്നു. എന്റെ മതത്തില്‍ നാലാളെ കൂട്ടിയില്ലെങ്കില്‍ എന്റെ മരണാന്തര ജീവിതം കഷ്ടത്തിലാകും എന്ന ചിന്താഗതി വെച്ചു ഓരോരുത്തരും അവരവരുടെ മതത്തിലേക്ക് ആളെ കൂട്ടികൊണ്ടിരിക്കുന്ന അവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
വ്യത്യസ്ത അഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം ജാതി ചിന്തകള്‍ അപകടാവസ്ഥയിലേക്ക് കേരളത്തെ കൊണ്ടു പോകുന്നു. സമുദായ നേതാക്കളുടെ അതിപ്രസരം കോണ്‍ഗ്രെസിലുമുണ്ടെന്ന ഒരു ധാരണ ജനങ്ങള്‍ക്കുണ്ടായത് മാറ്റിയെടുക്കേണ്ടതുണ്ട്. നേതാക്കള്‍ ധാരാളമുള്ള പാര്‍ട്ടിയില്‍ താഴെ തട്ടിലെ പ്രവര്‍ത്തന വൈകല്യങ്ങളും മത്സരിച്ച സ്ഥാനാര്‍ഥികളോടൊപ്പം താത്പര്യപൂര്‍വം പ്രവര്‍ത്തിക്കാനുള്ള നേതാക്കളുടെ കുറവുമാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണം. സംഘടനാ തലത്തിലുള്ള ദൗര്‍ബല്യവും ഘടകമായി.
വിദ്യാര്‍ഥി യുവജന ഘടകങ്ങളെ സുസജ്ജമാക്കി സംഘടനാ തലത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആരെയെങ്കിലും ഒരാളെ മാറ്റുന്നതിനേക്കാളുപരി സംഘടന സജീവമാകാനുള്ള ക്രമീകരണങ്ങളാണ് വരുത്തേണ്ടത്. മുഹമ്മദലി പൊന്നാനി അധ്യക്ഷത വഹിച്ചു. ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മണികണ്ഠന്‍ എ പി സംസാരിച്ചു.