ഖത്വര്‍ അമീര്‍ അര്‍ജന്റീനയില്‍

Posted on: July 29, 2016 9:04 pm | Last updated: July 29, 2016 at 9:04 pm
SHARE
അര്‍ജന്റീനയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സ്വീകരിക്കുന്നു
അര്‍ജന്റീനയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സ്വീകരിക്കുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഔദ്യോഗിക സന്ദര്‍ശനത്തിനായി അര്‍ജന്റീനിയന്‍ തലസ്ഥാനമായഗ ബ്യൂന്‍സ് എയര്‍സിലത്തെി. തലസ്ഥാന നഗരിയിലെ മിനിസ്‌ട്രോ പിസ്റ്റരിനി രാജ്യാന്തര വിമാനവളത്തില്‍ അര്‍ജന്റീനിയന്‍ വിദേശകാര്യ മന്ത്രി സൂസനാ മാല്‍ക്കോറയും സംഘവും ചേര്‍ന്ന് അമീറിനിനെയും സംഘത്തെയും സ്വീകരിച്ചു. കഴിഞ്ഞ ദിവസം മോറിത്താനിയയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് ശേഷം കോളംബിയയില്‍ ഔദോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അമീറും സംഘവും അര്‍ജന്റീനിയയിലത്തെിയത്.
കൊളംബിയയില്‍ പ്രസിഡന്റ്, പ്രധാനമന്ത്രി അടക്കമുള്ള ഉന്നത സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യവും വിവിധ മേഖലകളില്‍ സഹകരണ കരാറുകളില്‍ ഒപ്പു വെക്കുകയുണ്ടായി. അര്‍ജന്റീനയുമായി വ്യാപാര വാണിജ്യ മേഖലയിലടക്കം വിവിധ മേഖലകളില്‍ സഹകരണ കരാറുകളില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്.